Tuesday April 23rd, 2019 - 3:46:am
topbanner
topbanner

ലോക കയാക്കിംങ് ചാംപ്യൻഷിപ്പും - മലബാർ റിവർ ഫെസ്റ്റും ജൂലൈ 18 മുതൽ; വിദേശ താരങ്ങൾ എത്തി

Aswani
ലോക കയാക്കിംങ് ചാംപ്യൻഷിപ്പും - മലബാർ റിവർ ഫെസ്റ്റും ജൂലൈ 18 മുതൽ; വിദേശ താരങ്ങൾ എത്തി

കോഴിക്കോട്: ആറാമത് മലബാർ റിവർഫെസ്റ്റിവലും ആദ്യ ലോക കയാക്കിംങ് ചാമ്പ്യൻഷിപ്പും ജൂലായ് 18 മുതൽ 22 വരെ തുഷാരഗിരിയിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 19 ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. തിരുവമ്പാടി എം.എൽ.എ ജോർജ്ജ് എം തോമസ് അധ്യക്ഷത വഹിക്കും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്നും കലക്ട്രേറ്റ് ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ജനറൽ കൺവീനർ ജില്ലാ കലക്ടർ യു.വി ജോസും അറിയിച്ചു.

അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് സംഘാടകർ. മത്സരത്തിൽ 15 ലക്ഷം രൂപയാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫൺ ടൂൾസ് ആണ് മത്സരങ്ങൾക്കുള്ള സാങ്കേതിക സഹായം നൽകുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കയാക്കിംങ് ചാമ്പ്യൻഷിപ്പിനായി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി 20 ലക്ഷം രൂപയും ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിന്നായി അനുവദിച്ചിട്ടുണ്ട്. ജി.എം.എെ കോഴിക്കോട് ചാമ്പ്യൻഷിപ്പിനായുള്ള സഹായസഹകരണങ്ങൾ നൽകുന്നുണ്ട്.

ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാൻ, 2015 ലെ ലോക ചാമ്പ്യനായ സ്പെയിനിൽ നിന്നുള്ള ഗേഡ് സെറ സോൾസ്, 2012 ഒളിമ്പിക് വെള്ളി മെഡൽ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കൻ ഫ്രീസൈ്റ്റൽ സംഘാംഗവും റെഡ്ബുൾ അത്ലീറ്റുമായ ഡെയിൻ ജാക്സൺ, കാനഡ ഫ്രീസൈ്റ്റൽ സംഘാംഗം നിക് ട്രൗട്ട്മാൻ എന്നിവർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളാണ്.

ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, ഇംഗ്ലണ്ട്, സ്കോർട്ട്ലാൻഡ്, ഇന്തൊനേഷ്യ, ന്യൂസീലാൻഡ്, ഒാസ്ട്രേലിയ, നോർവെ, നേപ്പാൾ, മലേഷ്യ, സിംഗപ്പൂർ, ചെക് റിപ്പബ്ലിക്, ഒാസ്ട്രിയ, നെതർലാൻഡ്, യു.എസ്.എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്ന് പ്രാതിനിധ്യമുണ്ടാകും. കേരളത്തിലെ സാഹസിക ജലവിനോദത്തിന്റെ സാധ്യതകളും പ്രകൃതി ഭംഗിയും ലോകത്തിനു സമർപ്പിക്കുകയാണ് ഇൗ ചാമ്പ്യൻഷിപ്പിന്റെ പ്രധാന ഉദ്ദേശ്യം.

കേരളത്തിലെ സാഹസിക കായിക പ്രേമികൾക്ക് ജലസാഹസിക വിനോദങ്ങൾ പരിചയപ്പെടുത്താനും കേരളത്തിലെ വൈറ്റ് വാട്ടർ വിനോദങ്ങളുടെ ലോകത്തെ അറിയിക്കാനും ഇതുവഴി സാധിക്കും. 2013 ൽ തുടങ്ങിയ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദമേഖലയായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സാഹസിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്. മലബാറിലെ ടൂറിസത്തിന്റേയും കോഴിക്കോട്ടെ മൺസൂൺ ടൂറിസത്തിന്റേയും വികസനത്തിന് ഇൗ പരിപാടി ഉപകാരപ്രദമായി തീരുമെന്നാണ് പ്രതീക്ഷ.

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് വേദിയായി അറിയപ്പെടുന്ന കോഴിക്കോട് പരിപാടിയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, ഹോം സ്റ്റേ, സ്ഥിരം പവലിയൻ എന്നിവ ഒരുക്കുന്നതിന് പദ്ധതിയുണ്ടെന്ന് ജില്ലാ കലക്ടർ യു.വി ജോസ് അറിയിച്ചു. ചാമ്പ്യൻഷിപ്പിൽ തുടക്കക്കാർ, പരിചിതർ, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യയിലെ വ്യക്തികൾക്കായി മത്സരങ്ങൾ ഉണ്ടാകും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ അന്താരാഷ്ട്ര കനോയിംങ് ഫെഡറേഷൻ അംഗീകരിച്ച ഫ്രീസൈ്റ്റൽ, സ്ലാലോം, എക്സ്ട്രീം സ്ലാലോം എന്നീ വിഭാഗങ്ങളിൽ മത്സങ്ങളുണ്ടാകും. ടീം റേസ് ലോക ചാമ്പ്യൻഷിപ്പായിരിക്കും മത്സരത്തിന്റെ അവസാന ഇനം.

ദേശീയ അന്തർദേശീയ അത്ലറ്റുകളും മാധ്യമപ്രവർത്തകരും രാജ്യത്തിനകത്തും പുറത്തുമുള്ള സാഹസിക പ്രേമികളും എത്തുന്നുണ്ട്. കേരളത്തിനെ സാഹസികതയുടെ നാടായി ബ്രാൻഡ് ചെയ്യാൻ മാത്രമല്ല, കോഴിക്കോടിനെ രാജ്യത്തെ പ്രധാനപ്പെട്ട കയാക്കിംങ് കേന്ദ്രമാക്കി മാറ്റാനും ഇൗ ചാമ്പ്യൻഷിപ്പിലൂടെ സാധിക്കും. ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലുള്ള ക്യാമറ സംഘം സമൂഹമാധ്യമങ്ങൾ വഴി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം നടത്തും. അഡിഡാസ് സിഡിലൈൻ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ ഒലാഫ് ഒബ്സൊമ്മെറാണ ജർമ്മൻ ക്യാമറ സംഘത്തെ നയിക്കുന്നത്.

യൂറോപ്പിലേയും അമേരിക്കയിലേയും സാഹസിക കായിക വിനോദ ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നതിനായി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളും ക്യാമറ സംഘം സന്ദർശിക്കുന്നുണ്ട്. കയാക്കിംങ് മെക്ക എന്ന് സാം സുട്ടണെ പോലുള്ള ലോക ചാമ്പ്യൻമാർ വിശേഷിപ്പിച്ച മലബാർ മേഖലയിലെ കയാക്കിംങ് സാധ്യതയെ മത്സരമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. നിപ ഭീതിയിൽ നിന്ന് മുക്തമായ കോഴിക്കോട്ടേയ്ക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ ഒളിമ്പ്യൻമാർ, ലോക ചാമ്പ്യൻമാർ, രാജ്യത്തെ പ്രമുഖ കയാക്കിംങ് അത്ലറ്റുകൾ എന്നിവരെത്തിത്തുടങ്ങി. മത്സരാർഥികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമാപനസമ്മേളനം ജൂലായ് 22 ന് പുല്ലൂരാംപാറയിൽ നടക്കും.

ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി 29 ന് ഡെക്കാത്തലന്റെ സഹകരണത്തോടെ മൗണ്ടൻ ടെറയ്ൻ ബൈക്കിംങും ഒാഗസ്റ്റ് ഒമ്പത് മുതൽ 12 വരെ കാലിക്കറ്റ് ഫ്ളൈ വീൽസിന്റെ സഹകരണത്തോടെ ഒാഫ്റോഡിംങ് ചാമ്പ്യൻഷിപ്പും നടത്തും.കോടഞ്ചേരി പഞ്ചായത്തിലെ മുത്തപ്പൻ പുഴ കേന്ദ്രമാക്കിയാണ് പരിപാടി നടത്തുക. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനിൽ കുമാർ, ടൂറിസം വകുപ്പ് ജോ.ഡയറക്ടർ സി.എൻ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ജി.എം.എെ സെക്രട്ടറി റോഷൻ കൈനടി എന്നിവർ പരിപാടികൾ വിശദീകരിച്ചു.

 

English summary
World kayaking championship - Malabar river festival from July 18; Foreign Participants are arrived
topbanner

More News from this section

Subscribe by Email