Tuesday August 21st, 2018 - 6:33:am
topbanner

ലോകകപ്പ് ഫുട്‌ബോള്‍: യുവജനക്ഷേമ ബോര്‍ഡ് ക്വിസ് മത്സരവും പ്രദര്‍ശനവും നടത്തും

Aswani
ലോകകപ്പ് ഫുട്‌ബോള്‍: യുവജനക്ഷേമ ബോര്‍ഡ് ക്വിസ് മത്സരവും പ്രദര്‍ശനവും നടത്തും

കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്താകമാനം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 12 ന് എല്ലാ ജില്ലകളിലും 35 വയസില്‍ താഴെയുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ക്വിസ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ച് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ മുന്നോടിയായി സംസ്ഥാനതല മത്സരവും സംഘടിപ്പിക്കും.

ജില്ലയില്‍ 12ന് രാവിലെ 11 ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ജൂണ്‍ 10 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9847133866, 9846176670 എന്നീ നമ്പരുകളില്‍ ലഭിക്കും.

സംസ്ഥാനത്തെ 500 യൂത്ത് ക്ലബ്ബുകളുമായി സഹകരിച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും മത്സരങ്ങള്‍ കാണുവാന്‍ അവസരമൊരുക്കും. ഈ കേന്ദ്രങ്ങളില്‍ യുവജനക്ഷേമ ബോര്‍ഡ് തെരഞ്ഞെടുത്ത യൂത്ത് ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തും.

Read more topics: kollam, world cup football, quiz,
English summary
World Cup Football: Youth Wing Board conduct quiz competition and show
topbanner

More News from this section

Subscribe by Email