Thursday September 20th, 2018 - 12:18:am
topbanner
Breaking News

ബ്രോ നിങ്ങള്‍ ബാറ്റിംഗിനെ മാറ്റിമറിച്ചു; ഡി വില്ലിയേഴ്‌സിനെക്കുറിച്ച് കോലി

suji
ബ്രോ നിങ്ങള്‍ ബാറ്റിംഗിനെ മാറ്റിമറിച്ചു; ഡി വില്ലിയേഴ്‌സിനെക്കുറിച്ച് കോലി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ പ്രഖ്യാപനം. ഡി വില്ലിയേഴ്‌സുമായി മികച്ച സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററിലാണ് താരത്തിനുള്ള ആശംസകള്‍ അറിയിച്ചത്. മറ്റൊരു അമ്മയ്ക്ക് ജനിച്ച സഹോദരനാണ് ഡി വില്ലിയേഴ്‌സെന്ന് കോലി പല തവണ പറഞ്ഞിട്ടുണ്ട്.

'നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും എല്ലാവിധ ആശംസകളും സഹോദരാ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റിംഗ് എന്ന പരിപാടി തന്നെ താങ്കള്‍ തിരുത്തിക്കുറിച്ചു. താങ്കള്‍ക്കും കുടുംബത്തിനും മുന്നോട്ടുള്ള യാത്രയില്‍ എല്ലാവിധ ഭാവുകങ്ങളും', കോലി എഴുതി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗാണ് ഇരുതാരങ്ങളും. അതുകൊണ്ട് തന്നെ ഇരുവരും മികച്ച സുഹൃത്തുക്കളുമാണ്. പരസ്പരം പുകഴ്ത്തുന്നതും ഒരു പതിവാണ്.

 

Read more topics: kohli, de villiers
English summary
kohli to ab de villiers you changed the way batting was seen
topbanner

More News from this section

Subscribe by Email