Monday November 19th, 2018 - 11:19:pm
topbanner

ടെസ്റ്റ് റാങ്കിങ്ങില്‍ ടീം ഇന്ത്യ ഒന്നാമത് ; ബാറ്റ്‌സ്മാന്മാരില്‍ കൊഹ്ലിയ്ക്ക് രണ്ടാം സ്ഥാനം

suji
ടെസ്റ്റ് റാങ്കിങ്ങില്‍ ടീം ഇന്ത്യ ഒന്നാമത് ; ബാറ്റ്‌സ്മാന്മാരില്‍ കൊഹ്ലിയ്ക്ക് രണ്ടാം സ്ഥാനം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. ഈ വര്‍ഷത്തെ അവസാന റാങ്കിംഗ് പൂറത്തുവരുമ്പോള്‍ 124 റേറ്റിംഗുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 111 റേറ്റിംഗുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. 105 റേറ്റിംഗുമായി ഇംഗ്ലണ്ട് മൂന്നാമതും.

ബാറ്റ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാമതും ഇന്ത്യന്‍ നായകന്‍ കോഹ്‌ലി രണ്ടാം സ്ഥാനവും നേടി. കൊഹ്ലിയുടേത് അഭിമാനകരമായ നേട്ടമാണ് ഇന്ത്യയെ സംബന്ധിച്ച്. ബൗളര്‍മാരുടെ റാംങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ജിമ്മി ആന്‍ഡേഴ്‌സണാണ് മുന്നില്‍.

ഇന്ത്യന്‍ താരം പൂജാരയാണ് ബാറ്റ്മാന്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആഷസ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്ക് ആദ്യ പത്തില്‍ ഇടംപിടിച്ചു. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, വാര്‍ണര്‍, അംല, അസര്‍ അലി, ചന്ദിമല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. ഓസീസിന് ടീം റാങ്കിംഗില്‍ നാലാം സ്ഥാനം മാത്രമേയുള്ളൂ. സിംബാബ്വെയാണ് റാംങ്കിംഗില്‍ ഏറ്റവും പിന്നില്‍.

 

Read more topics: test ranking, india, kohli
English summary
kohli remains second in test rankings
topbanner

More News from this section

Subscribe by Email