Wednesday May 23rd, 2018 - 6:57:am
topbanner

കൊഹ്ലിയ്ക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ

suji
കൊഹ്ലിയ്ക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിഴ ശിക്ഷ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. മത്സരം അവസാന നിമിഷം തോറ്റ ബംഗളൂരുവിന് പിഴശിക്ഷ കൂടുതല്‍ തിരിച്ചടിയായി.

ഈ സീസണില്‍ ആദ്യമായാണ് ബംഗളൂരു ഇത്തരമൊരു തെറ്റ് വരുത്തുന്നതെന്ന് കണക്കിലെടുത്താണ് ശിക്ഷ പിഴയില്‍ മാത്രമായി ഒതുക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഡിവില്ലിയേഴ്‌സിന്റെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറുകളിലെ ധോണി വെടിക്കെട്ടിലൂടെ ചെന്നൈ മത്സരം സ്വന്തമാക്കി. ബംഗളൂരു ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

 

Read more topics: kohli , fined, 12 lakh
English summary
kohli fined 12 lakh for slow over rate against csk

More News from this section

Subscribe by Email