topbanner
Monday December 11th, 2017 - 7:49:am
topbanner
topbanner

ഒമ്പത് പരമ്പര വിജയം ; കൊഹ്ലി പോണ്ടിങിന്റെ റെക്കോര്‍ഡിനൊപ്പം

suji
ഒമ്പത് പരമ്പര വിജയം ; കൊഹ്ലി പോണ്ടിങിന്റെ റെക്കോര്‍ഡിനൊപ്പം

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 9 പരമ്പരകള്‍ വിജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ.ടീമിനൊപ്പം തന്നെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും നേട്ടം സ്വന്തമാക്കി.

ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമ നിലയില്‍ അവസാനിച്ചതോടെ പരമ്പര ഇന്ത്യ 1-0 ത്തിന് വിജയിച്ചു.ഇതോടെയാണ് ഇന്ത്യയും കൊഹ് ലിയും ചരിത്ര നേട്ടം സ്വന്തമാക്കിയത് .9 പരമ്പരകളിലും ഇന്ത്യയെ നയിച്ചത് കൊഹ്ലിയാണ് .നേരത്തെ 9 പരമ്പരകളില്‍ ഓസ്‌ത്രേലിയയ്ക്ക് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് കൊഹ്ലി.2005-2008 ലാണ് ഓസീസ് റെക്കോര്‍ഡ് ജയം നേടിയത് .ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.അത് കൂടി വിജയിച്ചാല്‍ ഇന്ത്യ ടെസ്റ്റില്‍ മറ്റൊരു വിജയ റെക്കോര്‍ഡ് കൂടി സ്വന്തമാക്കും.

Read more topics: kohli, ponting , test series
English summary
kohli equals ponting record of nine consecutive test series win
topbanner topbanner

More News from this section

Subscribe by Email