Tuesday December 18th, 2018 - 7:24:pm
topbanner

കൊഹ്ലി ഇന്ത്യയെ നാണം കെടുത്തി ; ടോസിടാന്‍ വന്ന കോലം ആരാധകര്‍ക്ക് പിടിച്ചില്ല !

suji
കൊഹ്ലി ഇന്ത്യയെ നാണം കെടുത്തി ; ടോസിടാന്‍ വന്ന കോലം ആരാധകര്‍ക്ക് പിടിച്ചില്ല !

ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലി വിവാദത്തില്‍. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പായി നടക്കുന്ന സന്നാഹ മത്സരത്തിനിടെയുള്ള സംഭവമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

കളി തുടങ്ങും മുമ്പ് ടോസ് ഇടാനായി ഷോര്‍ട്‌സ് ധരിച്ചായിരുന്നു കൊഹ്ലിയെത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ ഇലവനെതിരെയായിരുന്നു മത്സരം. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോഴാണ് കൊഹ്ലി ഷോര്‍ട്‌സ് ധരിച്ചെത്തിയത്.

ഇതോടെ ഇന്ത്യന്‍ ആരാധകര്‍ അടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ കൊഹ്ലിയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണ് കൊഹ്ലിയുടെ പെരുമാറ്റമെന്ന് ആരാധകര്‍ പറയുന്നു. ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ പദവി ഇല്ലെങ്കിലും രാജ്യത്തിനെ പ്രതിനിധീകരിച്ചാണ് ഇരുടീമുകളും കളിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകന്റെ സമീപനം തെറ്റിപ്പോയെന്ന് ആരാധകര്‍ പറയുന്നു .

Read more topics: kohli, dress
English summary
kohli dress in controversy
topbanner

More News from this section

Subscribe by Email