Thursday November 15th, 2018 - 6:10:pm
topbanner

കെഎല്‍ രാഹുലിന്റെ വെടിക്കെട്ട് കലക്കി; അഭിനന്ദനവുമായി ക്രിസ് ഗെയില്‍

suji
കെഎല്‍ രാഹുലിന്റെ വെടിക്കെട്ട് കലക്കി; അഭിനന്ദനവുമായി ക്രിസ് ഗെയില്‍

ടെസ്റ്റ് പ്ലെയര്‍ എന്ന പേര് ക്രിക്കറ്റ് ലോകത്ത് നല്ലതാണെങ്കിലും ഇത്തിരി കുഞ്ഞന്‍ ഗെയിമായ ടി20യില്‍ അതത്ര നന്നല്ല. ഇത്രയും നാളും ചുമന്ന ആ ഭാരമാണ് കെഎല്‍ രാഹുല്‍ ഇന്നലെ ഡല്‍ഹി ഡെയര്‍ഡെിവിള്‍സിനെതിരെ ഇറക്കിവെച്ചത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 14 പന്തില്‍ നിന്നാണ് രാഹുല്‍ അര്‍ദ്ധസെഞ്ചുറി തികച്ചത്, ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ഹാള്‍ഫ് സെഞ്ചുറി.

ഈ വെടിക്കെട്ടിന് താരം നന്ദി പറയുന്നത് വെസ്റ്റിന്ത്യന്‍ വെടിക്കെട്ട് താരം ക്രിസ് ഗെയിലിനോടാണ്. ബെംഗളൂരു ടീമില്‍ സഹതാരമായിരുന്ന സമയത്ത് ഗെയില്‍ നല്‍കിയ ഉപദേശം പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തത്. പന്ത് ബൗളറുടെ കൈവിട്ട ശേഷം പ്രതികരിക്കുക, ഇതായിരുന്നു ഗെയില്‍ രാഹുലിന് നല്‍കിയ നിര്‍ദ്ദേശം.

റെക്കോര്‍ഡ് നേടിയെന്നൊന്നും നോക്കാന്‍ ഈ സമയത്ത് കഴിഞ്ഞില്ലെന്നും 25-കാരന്‍ വെളിപ്പെടുത്തി. ആളുകള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍ എന്തിന് വേണ്ടിയായിരുന്നെന്ന് മനസ്സിലായില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 50 തികച്ചത് നല്ലൊരു റെക്കോര്‍ഡ് തന്നെയാണെന്ന് ഗെയില്‍ പ്രതികരിച്ചു. ഈ ഫോര്‍മാറ്റില്‍ ഇതിലേറെ നേട്ടങ്ങള്‍ രാഹുലിന് നേടാന്‍ കഴിയുമെന്നും ഗെയില്‍ വ്യക്തമാക്കി.

 

Read more topics: kl rahul, chris gayle
English summary
kl rahuls fastest ipl fifty floors universe boss chris gayle
topbanner

More News from this section

Subscribe by Email