Thursday September 20th, 2018 - 10:29:am
topbanner
Breaking News

സച്ചിനെയും വിരാടിനെയും മറികടന്ന് കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡ് തികച്ച നൂറ്

suji
 സച്ചിനെയും വിരാടിനെയും മറികടന്ന് കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡ് തികച്ച നൂറ്

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറെയും, വിരാട് കോലിയെയും മറികടന്ന് ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കെഎല്‍ രാഹുല്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ 464 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായപ്പോള്‍ രാഹുലും, ഋഷഭ് പന്തും ചേര്‍ന്ന് പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പാണ് പ്രതീക്ഷ നല്‍കിയത്.

224 പന്തില്‍ നിന്നും 149 റണ്ണാണ് രാഹുലിന്റെ സ്‌കോര്‍. മുന്‍പ് ഈ റെക്കോര്‍ഡ് ദിലീപ് വെംഗ്‌സര്‍ക്കാരിന്റെ പേരിലായിരുന്നു, 146 റണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയില്‍ മൂന്നാമതാണ്. ഓസ്‌ട്രേലിയയ്ക്ക് എതിരെ അഡ്‌ലെയ്ഡില്‍ 141 റണ്ണാണ് കോലിയുടെ നേട്ടം. നാലാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറും 136, അഞ്ചാമത് വിജയ് ഹസാരെയുമാണ് 122.

നാലാം ദിനം ഇന്ത്യക്ക് വിക്കറ്റുകള്‍ പൊഴിയുമ്പോഴും കെഎല്‍ രാഹുല്‍ സംയമനം പാലിച്ച് ക്രീസിലുണ്ടായി. മത്സരം അവസാനിപ്പിക്കുമ്പോള്‍ 46 റണ്ണായിരുന്നു താരത്തിന്റെ സ്‌കോര്‍. അഞ്ചാം ദിനം രാഹുല്‍ ആറാമത്തെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് അര്‍ദ്ധ സെഞ്ചുറി തികച്ചു.

പേസ് ബൗളറെ മറ്റൊരു ബൗണ്ടറിക്ക് ശിക്ഷിച്ചാണ് 26കാരനായ രാഹുല്‍ സെഞ്ചുറി തികച്ചത്. 29 ടെസ്റ്റില്‍ അഞ്ചാമത്തെ സെഞ്ചുറിയാണിത്. 16 ഫോറും, ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

 

Read more topics: kl rahul , sachin, virat kohli
English summary
kl rahul surpasses sachin, virat kohli with century at oval
topbanner

More News from this section

Subscribe by Email