Tuesday August 20th, 2019 - 7:04:am
topbanner
topbanner

കുരുക്കഴിയുന്നില്ല; ഹാര്‍ദിക് പാണ്ഡ്യയ്ക്കിനും കെ.എല്‍.രാഹുലിനും കരണ്‍ ജോഹറിനുമെതിരെ  കേസ്

JB
കുരുക്കഴിയുന്നില്ല; ഹാര്‍ദിക് പാണ്ഡ്യയ്ക്കിനും കെ.എല്‍.രാഹുലിനും കരണ്‍ ജോഹറിനുമെതിരെ  കേസ്

ജോധ്പൂര്‍: ടിവി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക്കിനെയും രാഹുലിനെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജനുവരി 24 ന് വിലക്ക് നീങ്ങിയശേഷം പാണ്ഡ്യ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും രാഹുല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

പാണ്ഡ്യ മാപ്പു പറഞ്ഞെങ്കിലും സംഭവത്തില്‍ ബിസിസിഐ ഇരുവരോടും വിശദീകരണം ചോദിച്ചു. സിഒഎ കമ്മിറ്റിയാണ് രണ്ട് താരങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്. ചാനല്‍ അഭിമുഖത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും തെറ്റാണെന്ന് അറിയാതെയാണ് പറഞ്ഞതെന്നുമായിരുന്നു ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ മറുപടി. ഹാര്‍ദിക് പാണ്ഡ്യ മറുപടി നല്‍കിയെങ്കിലും ഇത് അംഗീകരിക്കാതെയാണ് രാഹുലിനും പാണ്ഡ്യയ്ക്കും രണ്ടു മത്സരങ്ങളില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്.

 

English summary
kl rahul and hardik pandya and karan johar aganist case
topbanner

More News from this section

Subscribe by Email