Wednesday August 15th, 2018 - 11:21:am
topbanner
Breaking News

സന്തോഷ് ട്രോഫി ഫുട്‌ബോള്‍: കേരളം ഫൈനല്‍ റൗണ്ടില്‍

Anju NC
സന്തോഷ് ട്രോഫി ഫുട്‌ബോള്‍: കേരളം ഫൈനല്‍ റൗണ്ടില്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് ബി യോഗ്യത റൗണ്ടില്‍ തമിഴ്‌നാടുമായുള്ള മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഒരു ജയവും ഒരു സമനിലയുമായി ആകെ നാലു പോയിന്റുമായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. കേരളത്തെ കൂടാതെ കര്‍ണാടകയും ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടി.

തമിഴ്‌നാടിനും കേരളത്തിനൊപ്പം നാലു പോയിന്റുണ്ടെങ്കിലും മോശം ഗോള്‍ ശരാശരി അവര്‍ക്ക് തിരിച്ചടിയായി. ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ മടക്കമില്ലാതെ ഏഴു ഗോളിന് തകര്‍ത്തിരുന്നു. കര്‍ണാടകത്തിന്റെ മലയാളി താരം എസ്.രാജേഷാണ് ടൂര്‍ണമെന്റിലെ മികച്ച താരം.

English summary
kerala enter santhosh trophy final
topbanner

More News from this section

Subscribe by Email