Monday November 19th, 2018 - 2:55:pm
topbanner

വീണ്ടും സമനില വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്  

JB
 വീണ്ടും സമനില വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്   

 

കൊച്ചി: രണ്ടാം വിജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ഡല്‍ഹിക്കെതിരെ സമനില വഴങ്ങി.ഐഎസ്എല്‍ അഞ്ചാം സീസണിലെ മികച്ച ജയം തേടിയാണ് മഞ്ഞപ്പട ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയത്. 48 ാം മിനിട്ടില്‍ സി.കെ.വിനീത് നേടിയ ഒരു ഗോള്‍ മാത്രമായി മത്സരം അവസാനിക്കുമ്പോഴും കൈമുതല്‍. 84 ാം മിനിട്ടില്‍ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ഡല്‍ഹിയുടെ ആന്‍ഡ്രിജ കാലുജെറോവിക് ഗോള്‍ നേടിയതോടെയാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളക്കപ്പെട്ടത്.

സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പടയുടെ പിന്തുണ കൂടി ചേരുമ്പോള്‍ ഡല്‍ഹിക്കെതിരെ അനായാസ ജയം സ്വന്തമാക്കാനാകുമെനന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ഗോള്‍ കീപ്പറായിരുന്ന ധീരജ് സിങ്ങിനെ പ്‌ളേയിങ് ഇലവനില്‍ നിന്ന് മാറ്റി നവീന്‍ കുമാറായിരുന്നു ഇന്ന് കേരളത്തിന്റെ ഗോള്‍ വല കാത്തത്.

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മതേജ് പോപ്ലാറ്റ്‌നിച്ചിനെയും പ്‌ളേയിങ് ഇലവനില്‍ പരിശീലകന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.അതേസമയം ഡല്‍ഹിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

Read more topics: kerala blasters, ends, up in draw,
English summary
kerala blasters ends up in draw
topbanner

More News from this section

Subscribe by Email