Friday November 16th, 2018 - 10:58:am
topbanner

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍

NewsDesk
ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ അഞ്ചാമത്തേയും അവസാനത്തേയുമായ മത്സരത്തില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് സെഞ്ച്വറി. 185 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും അടക്കമാണ് കരുണ്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്.

ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍. നിലവില്‍ കര്‍ണാടകയ്ക്കു വേണ്ടിയാണ് കരുണ്‍ കളിക്കുന്നത്.

മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റില്‍ അവസരം ലഭിച്ചിരുന്നെങ്കിലും കരുണിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അവസാന ടെസ്റ്റില്‍ മികവ് പ്രകടിപ്പിച്ചതോടെ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കരുണിന് കഴിഞ്ഞേക്കും.

English summary
Karun Nair slams maiden century, India dominate Chennai Test vs England
topbanner

More News from this section

Subscribe by Email