Friday August 17th, 2018 - 1:34:pm
topbanner

ഐ.പി.എല്ലില്‍ ഇത് അപൂര്‍വനിമിഷം; ക്രിക്കറ്റ് ആരാധകരുടെ കണ്ണുനനയിപ്പിച്ച് ഹാര്‍ദ്ദിക്കും രാഹുലും

Jikku Joseph
ഐ.പി.എല്ലില്‍ ഇത് അപൂര്‍വനിമിഷം; ക്രിക്കറ്റ് ആരാധകരുടെ കണ്ണുനനയിപ്പിച്ച് ഹാര്‍ദ്ദിക്കും രാഹുലും

കഴിഞ്ഞ ദിവസത്തെ മുംബൈ-പഞ്ചാബ് മത്സരത്തിന് ശേഷം മറ്റൊരു അപൂര്‍വ നിമിഷത്തിനാണ് വാംഖഡേ സ്റ്റേഡിയം സാക്ഷിയായത്. മത്സരശേഷം മുംബൈ താരമായ ഹര്‍ദിക് പാണ്ഡ്യയും പഞ്ചാബ് താരം കെ.എല്‍ രാഹുലും ജഴ്‌സികള്‍ പരസ്പരം കൈമാറിയത് ക്രിക്കറ്റ് ആരാധകരുടെ മനംകവരുന്നതായി ആ കാഴ്ച്ച.

ഫുട്‌ബോളില്‍ താരങ്ങള്‍ ജഴ്‌സികള്‍ പരസ്പരം കൈമാറാറുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ക്രിക്കറ്റിനോടുള്ള ബഹുമാനത്തിന്റെ ഒരു അടയാളമാണ് ഈ നിമിഷമെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.

അതേസമയം ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ പഞ്ചാബ് മൂന്ന് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ പൊള്ളാര്‍ഡിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ 186 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രാഹുലിന്റെ ഒറ്റയാള്‍ പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ജയത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമാക്കി. എന്നാല്‍ പഞ്ചാബ് നില പരുങ്ങലിലായി.

Friendship goals!

English summary
k.l rahul and hardik pandya swap jerseys after match
topbanner

More News from this section

Subscribe by Email