topbanner
Wednesday February 21st, 2018 - 2:41:pm
topbanner
Breaking News

യുവന്റസ് പിഎസ്ജി ആയില്ല; ബാഴ്‌സയ്ക്ക് തോല്‍വി; മെസ്സിയും നെയ്മറുടെ കണ്ണീരോടെ പുറത്ത്

NewsDesk
യുവന്റസ് പിഎസ്ജി ആയില്ല; ബാഴ്‌സയ്ക്ക് തോല്‍വി; മെസ്സിയും നെയ്മറുടെ കണ്ണീരോടെ പുറത്ത്

ബാഴ്‌സലോണ: പിഎസ്ജിക്ക് എതിരായ അത്ഭുത പ്രകടനം യുവന്റസിനെതിരെ പ്രതീക്ഷിച്ച ബാഴ്‌സലോണ ആരാധകരെ നിരാശരാക്കി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ടീം പുറത്തായി.

ആദ്യപാദത്തിലെ 3-0 എന്ന സ്‌കോര്‍ മറികടക്കാന്‍ രണ്ടാംപാദത്തില്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. എവേ മാച്ചില്‍ വഴങ്ങിയ മൂന്നു ഗോളിന് ഒന്നു പോലും യുവന്റസ് പോസ്റ്റിലേക്ക് തിരിച്ചടിക്കാന്‍ ബാഴ്‌സക്കായില്ല.

നെയ്മര്‍, മെസി, സുവാരസ് എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും സ്വന്തം മൈതാനത്ത് യുവന്റസിന്റെ പ്രതിരോധം മറികടക്കാനും ബാഴ്‌സക്ക് സാധിച്ചില്ല.

സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദത്തിലെ മൂന്നു ഗോള്‍ ലീഡിന്റെ ആധിപത്യവുമായാണ് യുവന്റസ് നൗകാമ്പിലെത്തിയത്. ഈ മാനസികാധിപത്യം യുവന്റസ് നന്നായി മുതലെടുക്കയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ ബൊറൂഷ്യാ ഡോര്‍ട്ട് മുണ്ടിനെ പരാജയപ്പെടുത്തി മൊണോക്കോയും സെമിയില്‍ കടന്നു. എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോള്‍ നേടിയ മൊണോക്കൊ ഹോം മാച്ചിലും മൂന്നു ഗോളടിച്ചു. ഡോര്‍ട്ട് മുണ്ടിനെ രണ്ടാം പാദത്തില്‍ ഒരു ഗോള്‍ മാത്രമെ നേടാനായുള്ളൂ. ഇരുപാദങ്ങളിലായി 6-3ന്റെ ലീഡുമായാണ് മൊണോക്കോയുടെ സെമി പ്രവേശം.

English summary
Juventus defensive masterclass dumps Barcelona from UEFA Champions League
topbanner

More News from this section

Subscribe by Email