Friday November 16th, 2018 - 1:10:pm
topbanner

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ച് ഡെല്‍പോട്രോ പോരാട്ടം; നദാല്‍ പിന്മാറി

NewsDesk
യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ച് ഡെല്‍പോട്രോ പോരാട്ടം; നദാല്‍ പിന്മാറി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചും തമ്മില്‍ ഏറ്റുമുട്ടും.

സെമിയില്‍ 2014ലെ യുഎസ് ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരന്‍ കൂടിയായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തകര്‍ത്താണ് ദ്യോക്കോവിച്ചിന്റെ വരവ്. സ്‌കോ
ര്‍: 6-3, 6-4, 6-2. യുഎസ് ഓപ്പണില്‍ രണ്ടു വട്ടം ചാമ്പ്യനായ ദ്യോക്കോവിച്ച് ഇവിടെ എട്ടാം ഫൈനലാണ് കളിക്കുന്നത്.

ആദ്യ സെറ്റ് 7-6(3) എന്ന നിലയിലും രണ്ടാം സെറ്റ് 6-2 എന്ന നിലയിലും കൈവിട്ട ശേഷമാണ് നദാല്‍ പിന്‍മാറ്റം അറിയിച്ചത്. ആദ്യ സെറ്റിന്റെ അഞ്ചാം ഗെയിമില്‍ തനിക്ക് വലതു കാല്‍മുട്ടില്‍ വേദന തുടങ്ങിയിരുന്നതായി കളിക്കളത്തില്‍ നിന്ന് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നദാല്‍ പിന്നീട് പ്രതികരിച്ചു. അതൊരു ടെന്നീസ് മാച്ചായി പോലും കണക്കാക്കാനാവില്ല. ഒരു താരം മാത്രം കളിക്കുകയും മറ്റൊരാള്‍ മറുവശത്ത് നില്‍ക്കുന്നതുമായ അവസ്ഥ തന്റെ പിന്‍മാറ്റത്തെക്കുറിച്ച് നദാല്‍ പറഞ്ഞു.

2009 ലെ യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് യുഎസ് ഓപ്പണ്‍ നേടിയ ഡെല്‍പോട്രോ അതിനു ശേഷം ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.

English summary
Juan Martin del Potro, Novak Djokovic in US Open finals Nadal quits with knee injury
topbanner

More News from this section

Subscribe by Email