Wednesday October 24th, 2018 - 6:30:am
topbanner
Breaking News

ഇംഗ്ലണ്ടില്‍ ഇന്ത്യ വീണ്ടും നാണംകെട്ടു; 107 റണ്‍സിന് എല്ലാവരും പുറത്ത്

NewsDesk
ഇംഗ്ലണ്ടില്‍ ഇന്ത്യ വീണ്ടും നാണംകെട്ടു; 107 റണ്‍സിന് എല്ലാവരും പുറത്ത്

ലോഡ്‌സ്: ഇടയ്ക്കിടെ മഴ പെയ്യുന്ന ലോര്‍ഡ്‌സിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിങ് മറന്ന ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി.

മഴയുടെ ഈര്‍പ്പം മുതലെടുത്ത് ആദ്യം ബൗള്‍ ചെയ്ത ഇംഗ്ലണ്ട് ജെയിംസ് ആന്‍ഡേഴ്‌സന്റെ സ്വിങ് ബൗളിങ് മികവിലാണ് കളിയില്‍ മേധാവിത്വം സ്ഥാപിച്ചത്.

29 റണ്‍സെടുത്ത അശ്വിനും 23 റണ്‍സെടുത്ത കൊലിക്കും മാത്രമാണ് അല്‍പ്പെമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ആദ്യ ടെസ്റ്റിലെന്ന പോലെ മറ്റു ബാറ്റ്‌സ്മാന്മാര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റെടുത്തു.

രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാര ടീമിലെത്തി.
ആര്‍. അശ്വിനൊപ്പം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. പകരം ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ ഒളിവര്‍ പോപ്പ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ബെന്‍ സ്റ്റോക്സിനു പകരം ക്രിസ് വോക്സ് സ്ഥാനം പിടിച്ചു.

Read more topics: James Anderson, wicket, Lords, India
English summary
James Anderson claims another five- wicket haul at Lord's as India finish all out for 107
topbanner

More News from this section

Subscribe by Email