Monday December 17th, 2018 - 1:27:am
topbanner

ഗോവയെ വീഴ്ത്തി ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

Jikku Joseph
ഗോവയെ വീഴ്ത്തി ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

ചെന്നൈ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലില്‍ പ്രവേശിച്ചു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ രണ്ടാംപാദ സെമിയില്‍ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെന്നൈയ്ന്‍ എഫ്‌സി ഫൈനലില്‍ എത്തിയത്.

ഇത് രണ്ടാം തവണയാണ് ചെന്നൈയ്ന്‍ ഫൈനലിലെത്തുന്നത്. നേരത്തെ 2015-ല്‍ ഗോവയെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍. 26-ാം മിനിറ്റില്‍ പോസ്റ്റിനുള്ളിലേക്ക് ലഭിച്ച പാസില്‍ മനോഹരമായ ഹെഡ്ഡറിലൂടെയായിരുന്നു ജെജെയുടെ ആദ്യ ഗോള്‍. മൂന്നു മിനിറ്റിനുശേഷം ധനപാല്‍ ഗണേഷ് ചെന്നൈയിന്റെ ലീഡ് ഉയര്‍ത്തി.

ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ പിറന്നില്ല. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ 90-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലാക്കിയ ജെജെ ചെന്നൈയ്ന്‍ എഫ്‌സിയുടെ വിജയം ഉറപ്പിച്ചു. പോസ്റ്റിനുമുന്നില്‍ മിന്നല്‍ സേവുകള്‍ നടത്തിയ ഗോളി കരണ്‍ജിത് സിങ്ങിന്റെ പ്രകടനവും ചെന്നൈയ്ക്ക് തുണയായി.

English summary
isl2017 chennaiyin fc vs fc goa
topbanner

More News from this section

Subscribe by Email