topbanner
Monday May 29th, 2017 - 3:12:pm
topbanner

അടുത്ത ഐ.എസ്.എല്ലില്‍ തിരുവനന്തപുരത്തിന്റെ ടീം പങ്കെടുക്കും

rajani v
അടുത്ത ഐ.എസ്.എല്ലില്‍ തിരുവനന്തപുരത്തിന്റെ ടീം പങ്കെടുക്കും

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അടുത്ത സീസണില്‍ തിരുവനന്തപുരത്തിന്റെ ടീമിനെ പങ്കെടുപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 10 നഗരങ്ങളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിക്കുന്നത് അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍ മൂന്ന് നഗരങ്ങളിലെ ടീമുകളെ ലീഗില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ടീമുകള്‍ രൂപീകരിക്കാന്‍ ഐ.എസ്.എല്‍ അധികൃതര്‍ ലേലം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതില്‍ തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി, സില്ലിഗുരി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മെയ് 12 മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി. ഈ ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഈ സീസണില്‍ ഐ.എസ്.എല്‍ പതിനൊന്ന് ടീമുകളുടെ പങ്കാളിത്തത്തോടെ നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്.നിലവില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ എട്ട് ടീമുകള്‍ ഐ.എസ്.എല്ലില്‍ കളിക്കുന്നുണ്ട്.

Read more topics: isl, football, league
English summary
isl football league
topbanner topbanner

More News from this section

Subscribe by Email