Wednesday September 26th, 2018 - 4:23:pm
topbanner

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് പ്രണയം; കഥയിലെ നായിക ഈ 36കാരി

suji
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് പ്രണയം; കഥയിലെ നായിക ഈ 36കാരി

മുംബൈ: ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളുടെ ജീവിതം എന്നും ആരാധകര്‍ക്ക് ഗോസിപ്പുകളുടെ പെരുമഴ തന്നെ തീര്‍ക്കും. താരങ്ങളുടെ ജീവിതവും, ചിത്രങ്ങളും കാണാന്‍ ആരാധകര്‍ക്ക് താല്‍പര്യവുമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച്രവി ശാസ്ത്രിയാണ് ആ വാര്‍ത്തകളിലെ താരം.

ബോളിവുഡ് അഭിനേത്രി നിമ്രിത് കൗറുമായി 56കാരനായ കോച്ച് പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഒരു ദശകമായി ഭാര്യ റിതുവില്‍ നിന്നും ശാസ്ത്രി അകന്നിട്ട്. ഇപ്പോള്‍ ഇന്ത്യന്‍ കോച്ചിന്റെ വിക്കറ്റ് 36 വയസ്സുള്ള താരം വീഴ്ത്തിയെന്നാണ് കേള്‍വി.

രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ അകപ്പെട്ടിട്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ സംഗതി ആരും അറിയാതെ രഹസ്യമാക്കി വെയ്ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. 2015 മുതല്‍ ഒരു പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡ് അവരുടെ പുതിയ കാര്‍ മോഡലുകള്‍ ഇറക്കാന്‍ ശാസ്ത്രിയെയും, കൗറിനെയുമാണ് ക്ഷണിക്കുന്നത്.

80കളില്‍ ബോളിവുഡ് താരം അമൃത സിംഗുമായി രവി ശാസ്ത്രി പ്രണയത്തിലായിരുന്നെങ്കിലും സംഗതി മുന്നോട്ട് പോയില്ല. ഇപ്പോള്‍ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം.

 

English summary
is nimrat kaur dating indian cricket team coach ravi shastri
topbanner

More News from this section

Subscribe by Email