topbanner
Tuesday May 23rd, 2017 - 6:38:am
topbanner

ഐപിഎല്‍ വാതുവെപ്പുകേസില്‍ ആറുപേര്‍ അറസ്റ്റില്‍

rajani v
 ഐപിഎല്‍ വാതുവെപ്പുകേസില്‍ ആറുപേര്‍ അറസ്റ്റില്‍

ഗാസിയാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. ഗാസിയാബാദ് പോലീസാണ് വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും 70 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കാണ്‍പൂരില്‍ നിന്ന് വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്ഗുജറാത്ത് ലയണ്‍സ് മല്‍സരത്തിനിടെ വാതുവെച്ചതിനാണ് മൂന്ന് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കാണ്‍പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വ്യവസായിയ രമേഷ് നയന്‍ ഷാ, രമേഷ് കുമാര്‍, വികാസ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

English summary
ipl vathuvepu case six person arrest