Wednesday March 20th, 2019 - 1:19:pm
topbanner
topbanner

കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്ന് ധോണി

RA
കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്ന് ധോണി

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് എംഎസ് ധോണി. ധോണിയെക്കുറിച്ച്‌ പുറത്തിറക്കുന്ന ഡോക്യുമെന്ററി 'റോര്‍ ഓഫ് ദ് ലയണ്‍' ട്രെയ്ലറിലാണ് ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച്‌ ധോണി മനസുതുറന്നത്.

മുന്‍പ് ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒത്തുകളിയുടെ പേരില്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ധോണിയുടെ പരാമര്‍ശം. എന്റെ ടീം ഒത്തുകളിയില്‍ പങ്കാളികളായെന്ന് വാര്‍ത്ത വന്നു.

എന്റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. വളരെ കഠിനമായിരുന്നു ആ കാലം. ഞങ്ങളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ നടപടി അല്‍പം കടന്നുപോയെന്ന് ആരാധകര്‍ക്ക് പോലും തോന്നി. അതുകൊണ്ടുതന്നെ തിരിച്ചുവരവ് അല്‍പം വൈകാരികമായിരുന്നു എന്ന് ധോണി പറഞ്ഞു.

Viral News

English summary
ipl vathuveppu case ms dhoni statement
topbanner

More News from this section

Subscribe by Email