Tuesday September 25th, 2018 - 9:31:pm
topbanner

ഐപിഎല്‍ 2019 ഇന്ത്യക്ക് പുറത്തേക്ക്; പൊതുതെരഞ്ഞെടുപ്പുമായി കൂട്ടിമുട്ടാതിരിക്കാന്‍ നീക്കം

suji
ഐപിഎല്‍ 2019 ഇന്ത്യക്ക് പുറത്തേക്ക്; പൊതുതെരഞ്ഞെടുപ്പുമായി കൂട്ടിമുട്ടാതിരിക്കാന്‍ നീക്കം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ്‍ ഇന്ത്യക്ക് പുറത്തേക്ക് നീങ്ങാന്‍ സാധ്യത. പൊതുതെരഞ്ഞെടുപ്പിന്റെ തീയതികളുമായി ഒന്നര മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഏറ്റുമുട്ടാതിരിക്കാനാണ് ഈ നീക്കം. ഇതാദ്യമായല്ല കോടികളുടെ മാമാങ്കമായ ടൂര്‍ണമെന്റ് ഇന്ത്യക്ക് പുറത്ത് വെച്ച് നടത്താന്‍ ബിസിസിഐ തീരുമാനിക്കുന്നത്.

2009ല്‍ സൗത്ത് ആഫ്രിക്കയിലും, 2014ല്‍ ടൂര്‍ണമെന്റിന്റെ ആദ്യ പാദം യുഎഇയിലും വെച്ച് നടത്തിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ക്ക് ഒപ്പം വന്നതോടെയാണ് രണ്ട് തവണയും ഐപിഎല്‍ ഇന്ത്യക്ക് പുറത്തെ വേദിയിലേക്ക് മാറ്റിയത്.

പൊതുതെരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ഇതനുസരിച്ചാകും ഐപിഎല്‍ 2019 സീസണ്‍ വേദി നിശ്ചയിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഏറ്റവും വലിയ ധനസമ്പാദന മാര്‍ഗ്ഗമാണ് ഐപിഎല്‍.

ഐപിഎല്‍ സംപ്രേക്ഷണത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് 16,347.50 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കുന്നത്. 2018 സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു ചാമ്പ്യന്‍മാര്‍.

 

Read more topics: ipl 2019, out of india
English summary
ipl 2019 could move out of india
topbanner

More News from this section

Subscribe by Email