Friday August 17th, 2018 - 1:33:pm
topbanner

പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മുന്നുറണ്‍സിന്റെ ജയം; പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി

Jikku Joseph
പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മുന്നുറണ്‍സിന്റെ ജയം; പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മൂന്ന് റണ്‍സിന്റെ ആവേശ ജയം. മുംബൈ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റിന് 183 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 60 പന്തില്‍ 94 റണ്‍സെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 186 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. മുന്‍നിരയെ പിഴുതെറിഞ്ഞ ടൈ നാല് വിക്കറ്റുമായി തിളങ്ങിയെങ്കിലും പൊള്ളാര്‍ഡ്-ക്രുണാല്‍ സഖ്യത്തിന്റെ മുന്നേറ്റത്തെ തടയാനായില്ല.

23 പന്തില്‍ 50 റണ്‍സുമായാണ് പൊള്ളാര്‍ഡ് പുറത്തായത്. ക്രുനാല്‍ പാണ്ഡ്യ (32), ഇഷാന്‍ കിഷന്‍ (20), സൂര്യകുമാര്‍ യാദവ് (27) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറുകാര്‍. നാലാമനായെത്തിയ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും (6) തിളങ്ങാനായില്ല. ഹര്‍ദിക് (9), കട്ടിംഗ് (4) റണ്‍സെടുത്ത് പുറത്തായി. പുറത്താകാതെ 11 റണ്‍സെടുത്ത് മക്ലനാഗനും ഏഴ് റണ്‍സുമായി മര്‍കാണ്ഡെയും മുംബൈയെ 186-ലെത്തിച്ചു.

പഞ്ചാബിനായി നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അന്‍ഡ്രു ടൈ നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ അശ്വിന്‍ രണ്ടു വിക്കറ്റും അങ്കിത് രാജ്പുത്, മാര്‍കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 18 റണ്‍സെടുത്ത ഗെയ്ലിനെ ടീം സ്‌കോര്‍ 34ല്‍ നില്‍ക്കേ നഷ്ടമായെങ്കിലും കിംഗ്‌സ് ഇലവനായി രാഹുലും ഫിഞ്ചും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പഞ്ചാബ് നിരയില്‍ ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായി.

മാര്‍കസ് സ്റ്റോണിസ് (ഒന്ന്), അക്‌സര്‍ പട്ടേല്‍ (പത്ത്), യുവരാജ് സിങ് (ഒന്ന്) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്‌കോറുകള്‍. ടീമിനെ വിജയത്തിലെത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും സീനിയര്‍ താരം യുവരാജ് സിങ് അതുപാഴാക്കി. ബുംമ്ര മൂന്നും മക്ലനാഗന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

English summary
ipl 2018 mumbai indians vs kings xi punjab
topbanner

More News from this section

Subscribe by Email