Wednesday September 19th, 2018 - 2:39:pm
topbanner
Breaking News

രണ്ടക്കം കാണാതെ എട്ട് ബാറ്റ്സ്മാന്‍മാര്‍; ഡല്‍ഹിയെ 71 റണ്‍സിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

Jikku Joseph
രണ്ടക്കം കാണാതെ എട്ട് ബാറ്റ്സ്മാന്‍മാര്‍; ഡല്‍ഹിയെ 71 റണ്‍സിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 71 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്ലില്‍ രണ്ടാം വിജയം. വിജയലക്ഷ്യമായ 201 പിന്തുടര്‍ന്ന ഡല്‍ഹി 129 റണ്‍സിന് എല്ലാവരും പുറത്തായി. 22 പന്തില്‍ 47 റണ്‍സെടുത്ത ഗ്ലെന്‍ മാകസ്‌വെല്ലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 59 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ നിതീഷ് റാണയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടേയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഒരു റണ്‍സെടുത്ത സുനില്‍ നരയ്‌നെ നഷ്ടമായി. പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയും (35), ക്രിസ് ലിന്‍ (31) എന്നിവര്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. ദിനേഷ് കാര്‍ത്തിക് (19), നിതീഷ് റാണ (59) ആന്ദ്രേ റസല്‍ (41) കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ഡല്‍ഹിക്കായി രാഹുല്‍ തെവാട്ടിയ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ട്രന്‍ഡ് ബൗള്‍ട്ട് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയാണ് ഡല്‍ഹി ബൗളര്‍മാരില്‍ ഏറ്റവും കുടുതല്‍ അടിവാങ്ങിയത്. നാലോവറില്‍ ഒരു വിക്കറ്റ് നേട്ടത്തില്‍ 53 റണ്‍സാണ് ഷമി വഴങ്ങിയത്. ക്രിസ് മോറിസ്, ഷഹബാസ് നദീം എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഗംഭീറും സംഘവും 14.2 ഓവറില്‍ കൂടാരം കയറുകയായിരുന്നു. 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 129 റണ്‍സിന് എല്ലാരും പുറത്തായി. 43 റണ്‍സ് നേടിയ ഋഷഭ് പന്തും 47 റണ്‍സടിച്ച മാക്സ്വെല്ലും മാത്രമാണ് ഡല്‍ഹി ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നത്. ബാക്കി എട്ട് ബാറ്റ്സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്തായി. എട്ടു റണ്‍സാണ് ക്യാപ്റ്റന്‍ ഗംഭീറിന്റെ സമ്പാദ്യം. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരയ്ന്‍ മൂന്നോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

English summary
ipl 2018 kolkata knight riders vs delhi daredevils
topbanner

More News from this section

Subscribe by Email