Wednesday September 19th, 2018 - 9:03:am
topbanner
Breaking News

ബാംഗ്ലൂരിന് പത്തു വിക്കറ്റ് ജയം; പ്ലേ ഓഫിലെത്താന്‍ ബാംഗ്ലൂരിനും സാധ്യത തെളിഞ്ഞു

Jikku Joseph
ബാംഗ്ലൂരിന് പത്തു വിക്കറ്റ് ജയം; പ്ലേ ഓഫിലെത്താന്‍ ബാംഗ്ലൂരിനും സാധ്യത തെളിഞ്ഞു

ഇന്‍ഡോര്‍: നിര്‍ണായക മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പഞ്ചാബിനു തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്റെ ഇന്നിംഗ്‌സ് 15.1 ഓവറില്‍ 88 റണ്‍സിന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ തളച്ചത്. കിംഗ്‌സ് ഇലവന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തും ക്രിസ് ഗെയ്ല്‍ 18 റണ്‍സെടുത്തും പുറത്തായി. പിന്നാലെയെത്തിയവരില്‍ ഫിഞ്ചൊഴികെ ആരും പഞ്ചാബിനായി പൊരുതിയില്ല. കരുണ്‍ (1), സ്റ്റേയിണിസ് (2), അര്‍വാള്‍ (2), അക്ഷാര്‍ (9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അശ്വിനും ടൈയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. വാലറ്റത്ത് മോഹിത് (3), രജ്പൂത് (1) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

ബാംഗ്ലൂരിനായി സിറാജ്, ചഹല്‍, മൊയിന്‍ അലി, ഗ്രാന്റ്ഹോം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറില്‍ നിന്നു പഞ്ചാബ് കഷ്ടിച്ചു രക്ഷപ്പെട്ടു എന്നുപറയാം. ഹൈദരാബാദിനെതിരെ 87 റണ്‍സിനു പുറത്തായ മുംബൈയുടെ പേരിലാണ് നിലവില്‍ ഈ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.


മറുപടി ബാറ്റിങില്‍ ബാംഗ്ലൂര്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു. 48 റണ്‍സടുത്ത കോഹ്‌ലിയും 40 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും ബാംഗ്ലൂര്‍ ജയം അനായാസമാക്കി. മികച്ച റണ്‍റേറ്റില്‍ മല്‍സരം ജയിച്ചതോടെ പ്ലേ ഓഫിലെത്താന്‍ ബാംഗ്ലൂരിനും നേരിയ സാധ്യത തെളിഞ്ഞു.

English summary
ipl 2018 banglore royal challengers vs kings xi punjab
topbanner

More News from this section

Subscribe by Email