Thursday August 16th, 2018 - 7:19:pm
topbanner

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി; സുനില്‍ ഛേത്രിയെ തേടി അപൂര്‍വ നേട്ടം

Jikku Joseph
ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി; സുനില്‍ ഛേത്രിയെ തേടി അപൂര്‍വ നേട്ടം

മുംബൈ: തുടര്‍ച്ചയായി ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ന്യൂസിലന്‍ഡിനോടു തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണു ന്യൂസിലന്‍ഡിന്റെ വിജയം.

ആദ്യ പകുതി ഗോള്‍ രഹിത സമനിലിയില്‍ പിരിഞ്ഞ മത്സരത്തില്‍ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 46-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ആദ്യ ഗോള്‍ നേടിയ ലീഡ് ഇന്ത്യക്ക് രണ്ടു മിനിറ്റ് പോലും നിലനിര്‍ത്താനായില്ല.

49-ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങിന്റെ പാസില്‍ ആന്ദ്രെ ഡി ജോങ് മറുപടി ഗോള്‍ നേടി. 86-ാം മിനിറ്റിലാണ് മോസസ് ഡെയറിലൂടെ ന്യൂസിലന്‍ഡ് വിജയ ഗോള്‍ നേടിയത്. ടൂര്‍ണ്ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ രണ്ടാം ജയമാണിത്.

തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. മികച്ച ഗോള്‍ ശരാശരിയാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

ന്യൂസിലാന്റിനും രണ്ട് ജയങ്ങളുണ്ട് എങ്കിലും ഗോള്‍ശരാശരിയില്‍ കിവികള്‍ പിന്നിലാണ്. അടുത്ത മത്സരത്തില്‍ വലിയ മാര്‍ജിനില്‍ കെനിയ ജയിച്ചില്ലെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ അരങ്ങേറും.

അതേ സമയം ന്യൂസിലാന്റിനെതിരായ മത്സരത്തിലും ഗോളടിച്ചതോടെ ഇന്ത്യന്‍ നായകന്‍ ഛേത്രിയെ തേടി അപൂര്‍വ നേട്ടമെത്തി. അവസാനം കളിച്ച ഏഴു ഹോം മത്സരങ്ങളിലും ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഛേത്രി സ്വന്തമാക്കിയത്.

English summary
intercontinental cup india vs newzealand
topbanner

More News from this section

Subscribe by Email