topbanner
Saturday September 23rd, 2017 - 2:46:pm
topbanner

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ രവി ശാസ്ത്രി

rajani v
ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരഞ്ഞെടുത്തു.അടുത്ത ഏകദിന ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവെക്കുകയായിരുന്നു.

തുടര്‍ന്ന് ഉപദേശക സമിതിയുടെ തീരുമാനം ശരിവെച്ച ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.ശ്രീലങ്കന്‍ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലത്തിന് കീഴില്‍ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക.

അഭിമുഖത്തിന് മുംബൈയില്‍ എത്താതിരുന്ന രവി ശാസ്ത്രി സ്‌കൈപിലൂടെയാണ് ഉപദേശക സമിതിയുമായി സംസാരിച്ചത്. വിരേന്ദര്‍ സെവാഗ്, ടോം മൂഡി തുടങ്ങിയവരും പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.

 

Read more topics: indian, team, coacher, ravi shastri
English summary
indian team coacher ravi shastri