Tuesday February 19th, 2019 - 6:22:am
topbanner

ഏഷ്യന്‍ ഗെയിംസ് തുഴച്ചിലില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം

NewsDesk
ഏഷ്യന്‍ ഗെയിംസ് തുഴച്ചിലില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ആറാംദിനം തുഴച്ചിലില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ സമ്പാദ്യം ഇരുപതായി.

സിംഗിള്‍ സ്‌കള്‍സ്  ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോവുകയായിരുന്നു. കൊറിയയുടെ ഹ്യുന്‍സു പാര്‍ക്ക് സ്വര്‍ണവും ഹോങ് കോങ്ങിന്റെ ചുന്‍ ഗുന്‍ ചിയു വെള്ളിയും നേടി.

Viral News

Read more topics: India, Dushyant, bronze, asian games
English summary
Indian rower Dushyant wins bronze in Men's Lightweight Single Sculls
topbanner

More News from this section

Subscribe by Email