Saturday June 23rd, 2018 - 3:49:pm
topbanner
Breaking News

റെയ്‌ന സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Anju N C
റെയ്‌ന സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഇറ്റാവയിലെ ഫ്രണ്ടസ് കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

എസ്‌യുവി വാഹനത്തിന്റെ പിന്‍വശത്തെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. റെയ്‌ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാഹനത്തില്‍ മാറ്റിയിടാന്‍ വേറെ ടയറുകളില്ലാത്തതിനാല്‍ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മറ്റൊരു വാഹനം ഏര്‍പ്പെടുത്തിയാണ് റെയ്‌ന വീണ്ടും യാത്ര തിരിച്ചത്.

English summary
indian cricket player suresh raine escapes from car accident

More News from this section

Subscribe by Email