Wednesday June 26th, 2019 - 7:40:am
topbanner
topbanner

100 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ഇന്ത്യന്‍ നായകന്‍!

BI
 100 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ഇന്ത്യന്‍ നായകന്‍!

ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായും ഇന്ത്യന്‍ നായകന്‍ മാറിയിരിക്കുകയാണ്.


സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുള്ള കോഹ്‌ലി, ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങളിലും ഈ മാധ്യമത്തിലൂടെ ഇടപെടാറുണ്ട്. തന്റെ ജീവിതത്തിലെ പലപ്രധാന കാര്യങ്ങളും കോഹ്‌ലി ആരാധകരോട് പങ്ക് ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 33.7 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള കോഹ്‌ലിയെ ഫേസ്ബുക്കില്‍ 37 മില്ല്യണ്‍ ആരാധകരും, ട്വിറ്ററില്‍. 29.5 മില്ല്യണ്‍പേരും പിന്തുടരുന്നുണ്ട്. കഴിഞ്ഞയിടയ്ക്ക് ഫോര്‍ബ്‌സിന്റെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റികളില്‍ രണ്ടാംസ്ഥാനക്കാരനായി കോഹ്‌ലിയെ തിരഞ്ഞെടുത്തിരുന്നു.

Read more topics: indian captain, virat kohli
English summary
indian captain virat kohli earned 100 million followers
topbanner

More News from this section

Subscribe by Email