topbanner
Tuesday September 26th, 2017 - 5:29:am
topbanner

എഫ്‌സിയില്‍ മക്കാവുവിനെ തകര്‍ത്ത് ഇന്ത്യന്‍ പട

Anju N C
എഫ്‌സിയില്‍ മക്കാവുവിനെ തകര്‍ത്ത് ഇന്ത്യന്‍ പട

മക്കാവു: എഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ മക്കാവുവിനെ പരാജയപ്പെടുത്തിയത്. ബല്‍വന്ത് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ഒഴിഞ്ഞ ഒന്നാം പകുതിക്ക് ശേഷം 56,82 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍.

56-ാം മിനിറ്റില്‍ നര്‍സറി ബോക്‌സിലേക്ക് നല്‍കിയ മനോഹരമായ ക്രോസിനെ തല കൊണ്ട് പ്രഹരിച്ച ബല്‍വന്ത് പന്തിനെ ഗോളിലേക്ക് പായിച്ചു. 82-ാം മിനിറ്റില്‍ ബോക്‌സിലേക്ക് നീണ്ടു വന്ന പന്തിനു വേണ്ടി കയറി വന്ന ഗോള്‍ കീപ്പറെ കബളിപ്പിച്ച് ബല്‍വന്ത് പന്തിനെ ഗോളിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

Read more topics: india, makkavu, AFC asia cup, won,
English summary
india wons AFC asia cup
topbanner topbanner

More News from this section

Subscribe by Email