Monday August 20th, 2018 - 11:12:am
topbanner

കോട്‌ല ടെസ്റ്റ് സമനിലയില്‍: പരമ്പര സ്വന്തമാക്കി ഇന്ത്യ

Anju NC
കോട്‌ല ടെസ്റ്റ് സമനിലയില്‍: പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് കരസ്ഥമാക്കി. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും സമനിലയിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയത്.

ഓസ്‌ട്രേലിയയാണ് 2005-2008 കാലത്ത് ഈ നേട്ടം മുമ്പ് കൈവരിച്ചത്. മൂന്ന് വിക്കറ്റിന് 31 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ലങ്ക, ഇന്ത്യന്‍ ബൗളര്‍മാരെ സമര്‍ഥമായി നേരിട്ടു. ലങ്കയ്ക്കു വേണ്ടി ധനഞ്ജയ ഡിസില്‍വ സെഞ്ചുറി നേടി. അവസാന ദിനം രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ലങ്ക നഷ്ടപ്പെടുത്തിയത്. 219 പന്തില്‍ 119 റണ്‍സെടുത്ത ധനഞ്ജയ പരിക്കു മൂലം പിന്മാറുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ വിരാട് കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിയുടെ കരുത്തില്‍ 536 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റിന് 246 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

Read more topics: india, sri lanka, test series, win,
English summary
india win test series against sri lanka
topbanner

More News from this section

Subscribe by Email