Monday November 19th, 2018 - 6:28:am
topbanner

വിന്‍ഡീസിനെതിരായ ടി20യില്‍ ഇന്ത്യയ്ക്ക് 71 റണ്‍സ് വിജയം

JB
 വിന്‍ഡീസിനെതിരായ ടി20യില്‍ ഇന്ത്യയ്ക്ക് 71 റണ്‍സ് വിജയം

ഇന്ത്യ വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 71 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 124 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 195 റണ്‍സ് നേടിയത്. സെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 61 പന്തില്‍ നിന്ന് 111 റണ്‍സ് നേടിയ രോഹിത് പുറത്താകാതെ നിന്നു. ടി20യിലെ രോഹിത്തിന്റെ നാലാമത് സെഞ്ചുറിയാണിത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയച്ചു. ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ച് രോഹിതും ധവാനും ദീപാവലി വെടികെട്ടിന് തിരികൊളുത്തി. സ്‌കോര്‍ 123 ല്‍ നില്‍ക്കെ ധവാന്‍ പുറത്തായെങ്കിലും നാലാമനായി ഇറങ്ങിയ രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് തകര്‍ത്തടിക്കുകയായിരുന്നു. ഋഷഭ് പന്തിന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭവന നല്‍കാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. ടീം സ്‌കോര്‍ 7 ല്‍ എത്തുമ്പോഴെക്കും ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റുകള്‍ കൊയ്തു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍. ജസ്പ്രീത് ബുംറ,ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

 

Read more topics: india win against west indes
English summary
india win against west indies
topbanner

More News from this section

Subscribe by Email