Wednesday October 24th, 2018 - 8:35:am
topbanner
Breaking News

കോഹ്‌ലിക്കും ധവാനും അര്‍ധ സെഞ്ചുറി, ഇന്ത്യ മികച്ച നിലയില്‍

Anju NC
കോഹ്‌ലിക്കും ധവാനും അര്‍ധ സെഞ്ചുറി, ഇന്ത്യ മികച്ച നിലയില്‍


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും(76) നായകന്‍ വിരാട് കോഹ്‌ലിയുടെയും കരുത്തില്‍ ഒടുവില്‍ വിലരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. ധവാന്‍ 10 ഫോര്‍ നേടിയപ്പോള്‍ ഇതുവരെ അഞ്ച് ഫോറുകളാണ് കോഹ്‌ലിയുടെ ബാറ്റില്‍ പിറന്നത്. ധവാനെ കൂടാതെ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റണ്ണെടുക്കും മുമ്പ് റബാദയാണ് രോഹിതിന്റെ വിക്കറ്റെടുത്തത്.

ക്ലാസെനും ലുംഗി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. പരിക്കേറ്റ ഡു പ്ലെസിനും ഡിവില്ലിയേഴ്‌സും ഡികോക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കളിക്കുന്നില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റ ദക്ഷിണാഫിക്കയ്ക്ക് ഈ മത്സരം നിര്‍ണായകമാണ്. ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര വിജയപ്രതീക്ഷ നിലനിര്‍ത്താനാകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

English summary
india vs south africa: 3rd odi
topbanner

More News from this section

Subscribe by Email