Wednesday October 24th, 2018 - 8:38:am
topbanner
Breaking News

സെഞ്ചുറിക്കരുത്തില്‍ വീണ്ടും കോഹ്‌ലി: ദക്ഷിണാഫ്രിക്ക പതറുന്നു

Anju NC
സെഞ്ചുറിക്കരുത്തില്‍ വീണ്ടും കോഹ്‌ലി: ദക്ഷിണാഫ്രിക്ക പതറുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന പരമ്പരയില്‍ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ പൊരുതുന്നു. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും കരുത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിട്ടുണ്ട്.

കോഹ്‌ലിയുടെ ഏകദിന കരിയറിലെ 34-ാം സെഞ്ചുറിയാണിത്. പരമ്പരയിലെ ആദ്യ മത്സരത്തിലും കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു. 49 സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡ് മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നില്‍ അവശേഷിക്കുന്നത്.

നേരത്തെ തകര്‍ത്തടിച്ച ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം കോഹ്‌ലി പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുന്നത്. രോഹിത് ശര്‍മ പുറത്തായതോടെ രണ്ടാം ഓവറില്‍ ക്രീസിലെത്തിയ കോഹ്‌ലി ധവാനൊപ്പം രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 63 പന്തില്‍ 12 ഫോറിന്റെ അകമ്പടിയോടെ 76 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഡുമിനി ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.

English summary
india vs south africa:3rd odi, kohli get century
topbanner

More News from this section

Subscribe by Email