Friday August 17th, 2018 - 3:26:pm
topbanner

അഞ്ചാം ഏകദിനം ഇന്ന്: സ്പിന്നര്‍മാര്‍ക്ക് അനുകൂല പിച്ച്, ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഇതു ഭാഗ്യഗ്രൗണ്ട്

Jikku Joseph
അഞ്ചാം ഏകദിനം ഇന്ന്: സ്പിന്നര്‍മാര്‍ക്ക് അനുകൂല പിച്ച്, ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഇതു ഭാഗ്യഗ്രൗണ്ട്

പോര്‍ട്ട് എലിസബത്ത്: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന് പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് നടക്കും. ആറു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച ഇന്ത്യ നാലാം ഏകദിനത്തില്‍ തോറ്റിരുന്നു. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടും.

ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് പിച്ചിന്റെ ചരിത്രം. ഇവിടെ നടന്ന അവസാന രണ്ട് ഏകദിനങ്ങളിലും വിക്കറ്റു വേട്ടയില്‍ തിളങ്ങിയത് സ്പിന്‍ ബോളര്‍മാരാണ്. ഇമ്രാന്‍ താഹിറും തബ്രായിസ് ഷംസിയുമടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഇതു ഭാഗ്യഗ്രൗണ്ടാണ്.

ടീം ഇന്ത്യയ്ക്ക് ഈ മണ്ണില്‍ വിജയരാശിയില്ല. കളിച്ച അഞ്ചു മല്‍സരങ്ങളിലും തോറ്റു. അതിലൊന്ന് നിസ്സാരരായ കെനിയയോടായിരുന്നു. നാലാം ഏകദിനത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്നും ഇവര്‍ തന്നെയാകും വജ്രായുധങ്ങള്‍. പക്ഷേ സ്പിന്നര്‍മാര്‍ക്കു വഴക്കമുള്ള പിച്ചില്‍ ഇന്ത്യയ്ക്ക് ആശ്രയിക്കാന്‍ വെറൊരു പാര്‍ടൈം ബോളറില്ല.

ഹാര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി പകരം ഇന്ത്യ കേദാര്‍ ജാദവിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. മഹേന്ദ്രസിങ് ധോണി ഫോമിലേക്ക് തിരിച്ചെത്തിയതാണ് മധ്യനിര ബാറ്റിങ്ങിലെ ഏക ആശ്വാസം. സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യം തന്നെയാണ് ഇന്നും വീറോടെ കളത്തിലിറങ്ങാന്‍ ദക്ഷിണാഫ്രിക്കയ്ക്കുള്ള ബലം.

ഡേവിഡ് മില്ലര്‍ ഫോമിലേക്ക് തിരിച്ചെത്തിയതും അവര്‍ക്ക് കരുത്താകുന്നു. ഹെന്റിക്ക്ക്ലാസ്സന്റെ ഫോമും അരുടെ ധൈര്യമാണ്. പോര്‍ട്ട് എലിസബത്തില്‍ കളിച്ച 32 മത്സരങ്ങളില്‍ 11 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടുണ്ട്.

English summary
india vs south africa fifth odi today
topbanner

More News from this section

Subscribe by Email