Tuesday September 25th, 2018 - 11:29:am
topbanner

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ആര്‍ക്കും ജയിക്കാം

NewsDesk
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ആര്‍ക്കും ജയിക്കാം

ബര്‍മിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഫലമുറപ്പായ കളിയുടെ നാലാം ദിവസം ആര്‍ക്കും ജയിക്കാവുന്ന സ്ഥിതിയാണ്.

194 റണ്‍സ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 110 റണ്‍സ് എന്ന നിലയിലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യ ജയിച്ചുകയറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കെ. ഇന്ത്യയുടെ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താമെന്ന് ഇംഗ്ലണ്ടും സ്വപ്‌നം കാണുന്നു.

ഒന്നാം ഇന്നിങ്‌സിലേതിന് സമാനമായി ബാറ്റ്‌സ്മാന്മാര്‍ തുടരെ മടങ്ങിയപ്പോള്‍ ഒരറ്റത്ത് ഉറച്ചുനില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതുവരെ 76 പന്തുകള്‍ നേരിട്ട കോഹ്‌ലി മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 43 റണ്‍സെടുത്താണ് ക്രീസില്‍ തുടരുന്നത്.

44 പന്തില്‍ 18 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ക്യാപ്റ്റന് കൂട്ട്. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.

മുരളി വിജയ് (17 പന്തില്‍ ആറ്), ശിഖര്‍ ധവാന്‍ (24 പന്തില്‍ 13) എന്നിവരെ പുറത്താക്കിയ സ്റ്റ്യുവാര്‍ട്ട് ബ്രോഡാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്.

പിന്നാലെ ലോകേഷ് രാഹുലിനെ (24 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 13) ബെന്‍ സ്റ്റോക്‌സും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ (16 പന്തില്‍ രണ്ട്) സാം കുറാനും പുറത്താക്കി. സ്ഥാനക്കയറ്റം കിട്ടി ആറാമനായി ക്രീസിലെത്തിയ രവിചന്ദ്രന്‍ അശ്വിനാണ് അഞ്ചാമനായി പുറത്തായത്. 15 പന്തില്‍ മൂന്നു ബൗണ്ടറിയുള്‍പ്പെടെ 13 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്‌സനാണ് പുറത്താക്കിയത്. തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് കോലി മൂന്നാം ദിനം കൂടുതല്‍ പരുക്കില്ലാതെ പൂര്‍ത്തിയാക്കി.

നേരത്തെ അഞ്ചു വിക്കറ്റുമായി ഇഷാന്ത് തിളങ്ങിയതോടെയാണ് ഇന്ത്യയുടെ ലക്ഷ്യം 194 ആയി ചുരുങ്ങിയത്. ഇംഗ്ലണ്ടിനായി ഇരുപതുകാരന്‍ താരം സാം കറാന്‍ അര്‍ധ സെഞ്ച്വറി നേടി.

English summary
India vs England, Test, Day 3 at Edgbaston, Kohli, Karthik steer India
topbanner

More News from this section

Subscribe by Email