Sunday September 23rd, 2018 - 9:01:am
topbanner

രോഹിത് ശര്‍മയ്ക്ക് ലോക റെക്കോര്‍ഡ്; ടി20യില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ മലര്‍ത്തിയടിച്ചു

NewsDesk
രോഹിത് ശര്‍മയ്ക്ക് ലോക റെക്കോര്‍ഡ്; ടി20യില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ മലര്‍ത്തിയടിച്ചു

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു.

199 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ എട്ടു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ സെഞ്ച്വറി നേടി. 56 പന്തില്‍ നിന്ന് 100 റണ്‍സെടുത്ത രോഹിത് പുറത്താകാതെ നിന്നു. ഇതോടെ ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന ബഹുമതി രോഹിത് ന്യസിലന്റിന്റെ കോളിന്‍ മണ്‍റോയുമായി പങ്കുവെച്ചു.

11 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ക്യാപ്റ്റന്‍ കോലി 29 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത് രോഹിതിന് മികച്ച പിന്തുണ നല്‍കി. ഹര്‍ദിക് പാണ്ഡ്യ 14 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാലു വിക്കറ്റെടുത്ത ഹര്‍ദിക് തന്നെയാണ് ഇംഗ്ലണ്ടിനെ 198 റണ്‍സിലൊതുക്കിയത്. ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണര്‍ ജേസണ്‍ റോയി 31 പന്തില്‍ നിന്ന് 67 റണ്‍സെടുത്തു.

ബട്‌ലര്‍ 21 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു. ഹേല്‍സ് 30 ഉം ബെയര്‍‌സ്റ്റോ 25 ഉം റണ്‍സെടുത്തു. നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്താണ് പാണ്ഡ്യ നാലു വിക്കറ്റ് വീഴ്ത്തിയത്. കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടിട്വന്റിയില്‍ ഇന്ത്യയും കാര്‍ഡിഫില്‍ നടന്ന രണ്ടാം ടിട്വന്റിയില്‍ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്. നേരത്തെ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടിട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Read more topics: India, England, Rohit Sharma
English summary
India vs England: Rohit Sharma blasts record 3rd T20I hundred
topbanner

More News from this section

Subscribe by Email