topbanner
Tuesday September 26th, 2017 - 9:45:pm
topbanner

ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം: ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ നാലിന് 194

Jikku Joseph
ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം: ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ നാലിന് 194

റാഞ്ചി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയ കരകയറുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ നാലിന് 194 എന്ന നിലയിലാണ്. ഒരവസരത്തില്‍ മൂന്നിന് 89 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. 80 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്ന നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 19 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്‍ ആണ് ക്രീസിലുള്ളത്. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2) ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷാ(44), ഡേവിഡ് വാര്‍ണര്‍(19), ഷോണ്‍ മാര്‍ഷ്(രണ്ട്), പീറ്റര്‍ ഹാന്‍സ്‌കോംബ്(19) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട ഓപ്പണര്‍മാര്‍ ഓസീസിന് സമ്മാനിച്ചത് തകര്‍പ്പന്‍ തുടക്കം. ഏകദിനശൈലിയില്‍ ബാറ്റു വീശിയ വാര്‍ണര്‍-റെന്‍ഷോ സഖ്യം കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ്. ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുളള പരമ്പരയില്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ചു നില്‍ക്കുകയാണ്. പരുക്കിന്റെ പിടിയില്‍ നിന്നും മുരളി വിജയ് ടീമില്‍ മടങ്ങിയെത്തി. ഇതോടെ അഭിനവ് മുകുന്ദ് പുറത്താകും. ഓസീസ് ടീമില്‍ സ്റ്റാര്‍ക്കിനു പകരം പാറ്റ് കമ്മിന്‍സും മാര്‍ഷിനു പകരം മാക്‌സ്വെല്ലും ഇടം പിടിച്ചു.

പൂണെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസിനായിരുന്നു ജയം. 333 റണ്‍സിന് ആതിഥേയരെ തോല്‍പ്പിച്ചു. രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ 75 റണ്‍സിന് ഓസീസിനെ തോല്‍പ്പിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി.

English summary
india vs australia third test ranchi australia comes back after early loss
topbanner topbanner

More News from this section

Subscribe by Email