topbanner
Thursday October 19th, 2017 - 4:15:pm
topbanner

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 ഇന്ന്; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, കിട്ടിയ അവസരം മുതലാക്കാന്‍ വാര്‍ണര്‍

Jikku Joseph
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 ഇന്ന്; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, കിട്ടിയ അവസരം മുതലാക്കാന്‍ വാര്‍ണര്‍

ഹൈദരാബാദ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. വൈകിട്ട് ഏഴു മുതല്‍ ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര 1-1 നു തുല്യനിലയില്‍ ആയതിനാല്‍ ഇന്നു ജയിക്കുന്നവര്‍ പരമ്പര നേടും.

ഏകദിന പരമ്പരയും ഒന്നാം ട്വന്റി-20യും നേടിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ കനത്ത തിരിച്ചടിയാണ് ഓസീസ് നല്‍കിയത്. പേസര്‍ ജേസണ്‍ ബെഹറെന്‍ഡോര്‍ഫിന്റെ മികച്ച പ്രകടനമാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥിരം വേദിയാണെങ്കിലും ആദ്യമായാണു ഇവിടെ രാജ്യാന്തര മത്സരം നടക്കുന്നത്. രണ്ടാം മത്സരത്തില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇന്ത്യന്‍ ടീം ഇന്നിറങ്ങുക.

സ്റ്റീവന്‍ സ്മിത്തിന്റെ അഭാവത്തില്‍ നായകനായ ഡേവിഡ് വാര്‍ണര്‍ കിട്ടിയ അവസരം മുതലാക്കി. ബാറ്റ്സ്മാന്‍മാര്‍ ഫോമിലെത്തിയത് വാര്‍ണറിനും സംഘത്തിനും ശുഭസൂചനയാണ്. ലെഗ് സ്പിന്നര്‍ ആഡം സാംപയും യുവ പേസര്‍ ജാസണ്‍ ബെന്‍ഡോഫും ഗുവാഹാത്തിയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായി സ്ഥാനക്കയറ്റം ലഭിച്ച ഓള്‍റൗണ്ടര്‍ മൊയ്സസ് ഹെന്റിക്വസും കിട്ടിയ അവസരം മുതലാക്കി. തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ടീമില്‍ മാറ്റംവരുത്തില്ലെന്നാണു സൂചന. വിരമിക്കല്‍ പ്രഖ്യാപിച്ച ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്റയ്ക്ക് ഇന്നും കളിക്കാനാകില്ലെന്നു വ്യക്തം.

ടീം: ഇന്ത്യ- വിരാട് കോഹ്ലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മനീഷ് പാണ്ഡെ, എം.എസ്. ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യുത്സവേന്ദ്ര ചാഹാല്‍, ആശിഷ് നെഹ്റ, ദിനേഷ് കാര്‍ത്തിക്, ലോകേഷ് രാഹുല്‍, അക്ഷര്‍ പട്ടേല്‍.

ടീം: ഓസ്ട്രേലിയ- ഡേവിഡ് വാര്‍ണര്‍ (നായകന്‍), ജാസണ്‍ ബെന്‍ഡോഫ്, ഡാന്‍ ക്രിസ്റ്റിയന്‍, നഥാന്‍ കൗള്‍ട്ടര്‍ നീല്‍, ആരണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, മൊയ്സസ് ഹെന്റിക്വസ്, ഗ്ലെന്‍ മാക്സ്വെല്‍, ടിം പെയ്ന്‍, കെയ്ന്‍ റിച്ചാഡ്സണ്‍, ആഡം സാംപ, മാര്‍കസ് സ്റ്റോനിസ്, ആന്‍ഡ്രൂ ടൈ.

English summary
india vs australia final twenty20 match in hyderabad
topbanner topbanner

More News from this section

Subscribe by Email