Friday June 22nd, 2018 - 1:00:am
topbanner
Breaking News

മാക്‌സ്വെല്ലിനും സെഞ്ചുറി; പരിക്കേറ്റ കോഹ്ലി ഇന്നും കളത്തില്‍ ഇറങ്ങില്ല

Jikku Joseph
മാക്‌സ്വെല്ലിനും സെഞ്ചുറി; പരിക്കേറ്റ കോഹ്ലി ഇന്നും കളത്തില്‍ ഇറങ്ങില്ല

റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് പിന്നാലെ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനും സെഞ്ച്വറി. 180 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്സറുകളും പറത്തിയാണ് ടെസ്റ്റിലെ മാക്സ് വെല്ലിന്റെ കന്നി സെഞ്ച്വറിനേട്ടം. സ്മിത്തും മാക്സ് വെല്ലും ഒത്തുചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതിനകം 150ലധികം റണ്‍സ് പിറന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് അഞ്ച വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. കളി ആരംഭിച്ചപ്പോള്‍ തന്നെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (104) വിക്കറ്റ് ഓസീസിനു നഷ്ടമായിരുന്നു. പിന്നാലെ ഗ്ലെന്‍ മാക്‌സ്വെല്ലും (147) സെഞ്ചുറി നേടി. ടെസ്റ്റില്‍ മാക്‌സ്വെല്ലിന്റെ കന്നിസെഞ്ചുറിയാണിത്. 30 റണ്‍സെടുത്ത മാത്യൂ വാഡെയും 147 റണ്‍സെടുത്ത മാക്‌സ്വെല്ലുമാണ് ഇപ്പോള്‍ ക്രീസില്‍.

എന്നാല്‍ ആദ്യ ദിനം തോളിന് പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇന്നും കളത്തില്‍ ഇറങ്ങിയിട്ടില്ല. അജിങ്കെ രഹാനെയ്ക്കാണ് നായക ചുമതല. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജയും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതവും ആശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

English summary
india vs australia cricket test day two glenn maxwell century

More News from this section

Subscribe by Email