topbanner
Monday December 18th, 2017 - 10:27:am
topbanner
topbanner

റാഞ്ചിയില്‍ ഓസീസ് മുന്നേറ്റം: രക്ഷകരായി സ്മിത്തും മാക്‌സ് വെല്ലും

Jikku Joseph
റാഞ്ചിയില്‍ ഓസീസ് മുന്നേറ്റം: രക്ഷകരായി സ്മിത്തും മാക്‌സ് വെല്ലും

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് ഭേദപ്പെട്ട നിലയിലേക്ക്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 299 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും (117) ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (82) ബാറ്റിങ് മികവിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്.

അഞ്ചാം വിക്കറ്റിലെ സ്മിത്ത്-മാക്‌സ്വെല്‍ സഖ്യമാണ് ഓസീസിന് തുണയായത്. 140 ന് നാല് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും ഇതുവരെ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയ മാക്‌സ്വെല്‍ ക്ഷമയോടെ ഇന്നിംഗ്‌സ് മുന്നോട്ടുനീങ്ങിയപ്പോള്‍ സ്മിത്തിന് മികച്ച പിന്തുണയായി. അഞ്ച് ഫോറും രണ്ടു സിക്‌സും മാക്‌സ്വെല്‍ നേടി. 13 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. ഈ പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് റാഞ്ചിയില്‍ സ്മിത്ത് കുറിച്ചത്.

ഒരവസരത്തില്‍ മൂന്നിന് 89 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. 80 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്ന നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2) ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷാ(44), ഡേവിഡ് വാര്‍ണര്‍(19), ഷോണ്‍ മാര്‍ഷ്(രണ്ട്), പീറ്റര്‍ ഹാന്‍സ്‌കോംബ്(19) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട ഓപ്പണര്‍മാര്‍ ഓസീസിന് സമ്മാനിച്ചത് തകര്‍പ്പന്‍ തുടക്കം. ഏകദിനശൈലിയില്‍ ബാറ്റു വീശിയ വാര്‍ണര്‍-റെന്‍ഷോ സഖ്യം കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ്. ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുളള പരമ്പരയില്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ചു നില്‍ക്കുകയാണ്. പരുക്കിന്റെ പിടിയില്‍ നിന്നും മുരളി വിജയ് ടീമില്‍ മടങ്ങിയെത്തി. ഇതോടെ അഭിനവ് മുകുന്ദ് പുറത്താകും. ഓസീസ് ടീമില്‍ സ്റ്റാര്‍ക്കിനു പകരം പാറ്റ് കമ്മിന്‍സും മാര്‍ഷിനു പകരം മാക്‌സ്വെല്ലും ഇടം പിടിച്ചു.

പൂണെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസിനായിരുന്നു ജയം. 333 റണ്‍സിന് ആതിഥേയരെ തോല്‍പ്പിച്ചു. രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ 75 റണ്‍സിന് ഓസീസിനെ തോല്‍പ്പിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി.

English summary
india vs australia 3rd test ranchi