Friday May 24th, 2019 - 4:47:pm
topbanner
topbanner

ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 251 റണ്‍സ് വിജയലക്ഷ്യം  

JB
ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 251 റണ്‍സ് വിജയലക്ഷ്യം   

 

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 250 റണ്‍സെടുത്തു. 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ ഓളൗട്ടാകുകയായിരുന്നു. വിരാട് കോഹ് ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ തരക്കേടില്ലാത്ത സ്‌ക്കോറിലേക്കെത്തിച്ചത്. 120 പന്തില്‍ നിന്നും 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി 116 റണ്‍സെടുത്തത്. ഏകദിനത്തില്‍ കോഹ്ലിയുടെ നാല്‍പ്പതാമത്തെ സെഞ്ച്വറിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും മടക്കിയാണ് സന്ദര്‍ശകര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. പിന്നീട് ഒരറ്റത്ത് നായകന്‍ വിരാട് കോഹ്ലി നങ്കൂരമിട്ടതാണ് ഇന്ത്യക്ക് തുണയായത്. നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡു മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 18 റണ്‍സായിരുന്നു റായിഡുവിന്റെ സമ്പാദ്യം. പിന്നീടെത്തിയ വിജയ് ശങ്കര്‍ കോഹ്ലിയെ കട്ടയ്ക്ക് നിന്ന് സപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യ ട്രാക്കിലായി.

 

Read more topics: india, vs australia, 2nd odi,
English summary
india vs australia 2nd odi
topbanner

More News from this section

Subscribe by Email