Thursday October 18th, 2018 - 5:15:pm
topbanner
Breaking News

അവസാന രണ്ടു പന്തില്‍ ഒരു റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട സമനില

NewsDesk
അവസാന രണ്ടു പന്തില്‍ ഒരു റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട സമനില

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് ജയത്തോളം പോന്നൊരു സമനില. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 50 ഓവറില്‍ എട്ടിന് 252 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി.

കളിയുടെ അവസാനം ആവേശകരമായെങ്കിലും ഇന്ത്യ ജയം കൈവിടുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് പന്ത് ശേഷിക്കെ ഇന്ത്യയ്ക്ക് ഒരു റണ്‍മാത്രം മതിയായിരുന്നു. എന്നാല്‍, രവീന്ദ്ര ജഡേജയെ അഞ്ചാം പന്തില്‍ പുറത്താക്കി റാഷിദ് ഖാന്‍ അഫ്ഗാന് സ്വപ്ന നേട്ടം സമ്മാനിച്ചു.

അതേസമയം, തോല്‍വിയില്‍നിന്നും കരകയറിയാണ് ഇന്ത്യ ജയത്തിന്റെ പടിവാതില്‍ക്കലെത്തിയത്. 253 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണിങ് വിക്കറ്റില്‍ തന്നെ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

അനായാസ ജയം നേടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ തോല്‍ക്കുമെന്ന് കരുതിയതാണ്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുല്‍ (60), അമ്പാട്ടി റായുഡു (57), ദിനേഷ് കാര്‍ത്തിക് (44) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (25) നടത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല.

നേടി ആദ്യം ബാറ്റു ചെയ്ത അഫ്ഗാന്‍ സെഞ്ചുറി നേടിയ  മുഹമ്മദ് ഷെഹ്സാദിന്റെയും (124) അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് നബിയുടെയും (64) മികവിലാണ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തത്.


Read more topics: India, Afghanistan, Super Four, match
English summary
India vs Afghanistan: Super Four match ends in a tie
topbanner

More News from this section

Subscribe by Email