Saturday October 20th, 2018 - 1:58:am
topbanner
Breaking News

ഇത് സ്വപ്നമല്ല; ഫുട്‌ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചു; ഇന്ത്യന്‍ പിള്ളേര്‍ കിടുവാ; ഇനി ക്രൊയേഷ്യയിലേക്ക്

suji
ഇത് സ്വപ്നമല്ല; ഫുട്‌ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചു; ഇന്ത്യന്‍ പിള്ളേര്‍ കിടുവാ; ഇനി ക്രൊയേഷ്യയിലേക്ക്

ദില്ലി: ഫുട്‌ബോള്‍ ലോകം തന്നെ ഞെട്ടി ആ വിധിയെഴുത്ത് കണ്ട്. ഫുട്‌ബോള് ലോകത്തെ മുടിചൂടാമന്നന്‍മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യയുടെ അണ്ടര്‍ 20 ടീം ക്രൊയേഷ്യയില്‍ നടക്കുന്ന നാല് രാജ്യങ്ങളുടെ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി.

വലെന്‍സിയയില്‍ നടന്ന കോട്ടിഫ് കപ്പിലാണ് പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യയുടെ അണ്ടര്‍ 20 ടീം പരമ്പരാഗത ശക്തികളായ അര്‍ജന്റീനയെ 2-1നാണ് തോല്‍പ്പിച്ച് ഞെട്ടിച്ചത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ ഞെട്ടിച്ചാണ് അണ്ടര്‍ 16 ടീം ആദ്യം ഞെട്ടിച്ചത്.

അവസാന നിമിഷത്തില്‍ തൊടുത്ത ഗോളാണ് വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ജീവശ്വാസം നല്‍കിയത്. ഇന്ത്യന്‍ ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് തരംഗവും, അടുത്തിടെ ഉണ്ടായ തിരിച്ചടികളും കാര്യമാക്കാതെ ഫെഡറേഷന്‍ എപ്പോഴും പോസിറ്റീവായാണ് കാര്യങ്ങളെ കണ്ടതെന്ന് ജനറല്‍ സെക്രട്ടരി കുശാല്‍ ദാസ് വ്യക്തമാക്കി.

കുട്ടികളെ ക്രൊയേഷ്യയില്‍ നടക്കുന്ന നാല് രാജ്യങ്ങളുടെ ടൂര്‍ണമെന്റിനാണ് ഇനി അയക്കുന്നതെന്ന് ദാസ് കൂട്ടിച്ചേര്‍ത്തു. ഈ മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ ടീമിന് യോഗ്യത പോരെന്ന് പറഞ്ഞ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

 

 

English summary
india u 20 football team set for tournament in croatia after beating argentina
topbanner

More News from this section

Subscribe by Email