Friday November 16th, 2018 - 12:27:am
topbanner

കുല്‍ദീപും രോഹിത്തും ഇംഗ്ലണ്ടിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

NewsDesk
കുല്‍ദീപും രോഹിത്തും ഇംഗ്ലണ്ടിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

നോട്ടിങ്ഹാം: കുല്‍ദീപ് യാദവ് ബൗളിങ്ങിലും രോഹിത് ശര്‍മ ബാറ്റിങ്ങിലും തിളങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് 49.5 ഓവറില്‍ 268നു പുറത്തായപ്പോള്‍ ഇന്ത്യ 40.1 ഓവറില്‍ 269 റണ്‍സ് നേടി. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0). 10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുല്‍ദീപാണു കളിയിലെ താരം

ഇന്ത്യക്കുവേണ്ടി രോഹിത് ശര്‍മ പുറത്താകാതെ 137 റണ്‍സ്(114 പന്ത്) നേടി. നായകന്‍ വിരാട് കോഹ്ലി 75 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ രോഹിത് കോഹ്ലി സഖ്യം 168 റണ്‍സ് ചേര്‍ത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 27 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായി. ഇംഗ്ലണ്ടിനായി ബട്ലര്‍ (53), ബെന്‍ സ്റ്റോക്‌സ് (50) എന്നിവരാണ് കാര്യമായ റണ്‍ സ്‌കോര്‍ ചെയ്തത്.

Read more topics: India, England, Rohit Sharma
English summary
India thrash England by eight wickets in first ODI
topbanner

More News from this section

Subscribe by Email