topbanner
Wednesday February 21st, 2018 - 2:43:pm
topbanner
Breaking News

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിന് ഇന്ന്; ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു

Jikku Joseph
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിന് ഇന്ന്; ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു

കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായുള്ള മുന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലും ഇന്ത്യക്കായിരുന്നു വിജയം. ഇന്ത്യയുടെ ബാറ്റിംഗ് ബൗളിംഗ് കരുത്തിന് മറുപടി നല്‍കാന്‍ ആദ്യ രണ്ട് ടെസ്റ്റിലും ലങ്കയ്ക്ക് കഴിഞ്ഞില്ല. ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.

വെറ്ററന്‍ സ്പിന്നര്‍ രംഗണ ഹെറാത്തിന് വിശ്രമം നല്‍കിയതോടെ ലങ്കന്‍ ബൗളിംഗ് കൂടുതല്‍ ദുര്‍ബലമാവും. നുവാന്‍ പ്രദീപിനും അസേല ഗുണരത്നെയ്ക്കും പരുക്കേറ്റതും ലങ്കയ്ക്ക് തിരിച്ചടിയാവും. കൊളംബോ ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് വിലക്ക് നേരിടുന്ന രവീന്ദ്ര ജഡേജ കളിക്കില്ല. ജഡേജയ്ക്ക് പകരം പകരം ടീമിലെത്തിയ അക്സര്‍ പട്ടേലിന് ഇന്ന് ടെസ്റ്റില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചേക്കില്ല.

English summary
india vs srilanka third test today
topbanner

More News from this section

Subscribe by Email