Friday April 19th, 2019 - 6:27:pm
topbanner
topbanner

കിവീസിനെതിരായ ആദ്യ ടി-ട്വന്റി; ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

JB
 കിവീസിനെതിരായ ആദ്യ ടി-ട്വന്റി; ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. ചരിത്രത്തില്‍ ആദ്യമായി ന്യുസീലന്‍ഡില്‍ ട്വന്റി 20 പരമ്പര നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

നായകന്‍ വിരാട് കോലിയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. യുവതാരം റിഷഭ് പന്ത് ടീമില്‍ മടങ്ങിയെത്തിയതിനെ ആവേശത്തോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിന് മുമ്പ് ന്യൂസിലന്റില്‍ നടന്ന രണ്ട് ടി-ട്വന്റി പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

 

Read more topics: india, newszland t20,
English summary
india newszland t20
topbanner

More News from this section

Subscribe by Email