Sunday April 21st, 2019 - 8:29:am
topbanner
topbanner

രണ്ടാം ടി20; ഇന്ത്യക്കെതിരെ കിവികള്‍ ബാറ്റിങ്ങ് തെരെഞ്ഞെടുത്തു

JB
രണ്ടാം ടി20; ഇന്ത്യക്കെതിരെ കിവികള്‍ ബാറ്റിങ്ങ് തെരെഞ്ഞെടുത്തു

ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിനിറക്കിയ ടീമില്‍ മാറ്റമില്ലാതെയാണ് രണ്ടാം ടി20യിലും ഇന്ത്യ ഇറങ്ങുന്നത്. പരമ്പര സ്വന്തമാക്കാന്‍ ന്യൂസിലന്‍ഡും തിരിച്ചുവരവിന് ഇന്ത്യയും ഇറങ്ങുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

ഏകദിന പരമ്പരയില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ ആദ്യ ടി20 മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് കിട്ടിയത്. 80 റണ്‍സിനാണ് ന്യൂസിലന്‍ഡ് ആദ്യ ടി20യില്‍ ഇന്ത്യയില്‍ പരാജയപ്പെടുത്തിയത്. വലിയ ബാറ്റിങ് നിരയുണ്ടായിരുന്നെങ്കിലും കിവികള്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല.

വിരാട് കോഹ്ലിക്ക് പകരം ഋഷഭ് പന്താകും മൂന്നാം നമ്പരില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് വീശുക. ഏകദിന മത്സരത്തില്‍ തിളങ്ങിയ യുവതാരം വിജയ് ശങ്കറിന് ആദ്യ ടി20യില്‍ അവസരം നല്‍കിയിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്കും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരും വീണ്ടും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ബാറ്റിങ് നിരയും ബോളിങ് നിരയും ഫോമിലാണെന്നത് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യ സഹോദരന്മാരും, ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബോളിങ് നിരയില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും യുവതാരം ഖലീല്‍ അഹമ്മദും ഉണ്ട്.

ഇന്ത്യ തക: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.

 

Read more topics: indi,a newsland, 2nd t20,
English summary
india newsland 2nd t20
topbanner

More News from this section

Subscribe by Email